ഭൂരിപക്ഷം പുതിയ നക്ഷത്രങ്ങളും ഉണ്ടാകുന്ന വാതക, ധൂളീ പടലങ്ങളും പ്ലാസ്മയും അടങ്ങിയ മേഘ പടലമാണ് നെബുലകൾ. നെബുലയിൽ ഉള്ള ഹൈഡ്രജൻ, ഹീലിയം പോലെയുള്ള വാതകങ്ങളും മറ്റു വസ്തുക്കളും ഗുരുത്വാകർഷണത്തിന്റെ ഫലമായി ഒന്നിച്ചുകൂടുകയും ഇതിന്റെ കേന്ദ്രത്തിൽ ഉണ്ടാകുന്ന മർദ്ദത്തിൽ അവിടെയുണ്ടാകുന്ന ഉയർന്ന താപനില കാരണം ഹൈഡ്രജൻ ഫ്യുഷൻ നടക്കുകയും നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. അതുപോലെ ഭീമൻ നക്ഷത്രങ്ങളുടെ അവസാനങ്ങളിൽ സംഭവിച്ചേക്കാവുന്ന സൂപ്പർനോവ വിസ്ഫോടനം നെബുലകളുടെ രൂപീകരണത്തിനും കാരണമാകുന്നു. നൂറിലധികം പ്രകാശവർഷങ്ങൾ വിസ്തൃതിയുള്ളതാണ് നെബുലകൾ എന്നാലും ഭൂരിഭാഗവും വാതകം ആയതിനാൽ… Continue reading നെബുല എന്ന നക്ഷത്രത്തറവാട് | NEBULA
Month: November 2021
മനുഷ്യനോട് ചേരുമോ പന്നിയുടെ അവയവങ്ങൾ?? അറിയേണ്ടതെല്ലാം | Xenotransplantation
ഇന്ന് വൈദ്യശാസ്ത്രത്തിൽ വളരെ അധികം ഗവേഷണം നടക്കുന്നതും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതുമായ ഒരു മേഖലയാണ് സെനോട്രാൻസ്പ്ലാന്റേഷൻ (Xenotransplantation) എന്താണ് Xenotransplantation? ലളിതമായി പറഞ്ഞാൽ മനുഷ്യേതര ജീവികളിൽനിന്നും ആവശ്യമായ അവയവങ്ങൾ മനുഷ്യരിലേക്ക് വച്ചുപിടിപ്പിക്കുന്ന പ്രക്രിയ. അന്യം, അപരിചിതം എന്നൊക്കെ അർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് “Xeno” എന്ന വാക്ക് എടുത്തിട്ടുള്ളത്. അവയവമാറ്റങ്ങൾ പലതരത്തിൽ ഉണ്ട്. “Transplantation” അല്ലെങ്കിൽ “Graft” എന്നും ഇതിനു പറയും. Autograft, Isograft, Allograft, Xenograft എന്നിവയാണ് അവ. Autograft സ്വന്തം ശരീരത്തിൽ നിന്നു തന്നെ… Continue reading മനുഷ്യനോട് ചേരുമോ പന്നിയുടെ അവയവങ്ങൾ?? അറിയേണ്ടതെല്ലാം | Xenotransplantation
Rationalism യുക്തിവാദം
ഭൂമി അതിന്റെ അച്ചുതണ്ടിൽ 23 ഡിഗ്രി ചെരിഞ്ഞാണ് ഉള്ളതെന്ന് നമുക്കറിയാം. അങ്ങനൊരു ചെരിവ് ഇല്ലായിരുന്നു എങ്കിൽ ഭൂമി തന്നെ തണുത്തുറഞ്ഞു പോകുമായിരുന്നു. ഭൂമി കറങ്ങുന്നത് മണിക്കൂറിൽ 1000 മൈൽ വേഗതയിലാണ്. അത് കുറയുന്നതിനനുസരിച്ച് നമ്മുടെ പകലിന്റെയും രാത്രിയുടെയും ദൈർഘ്യവും കൂടും. അങ്ങനെ സംഭവിക്കുമ്പോൾ അമിതമായ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുകയും അത് ജീവന്റെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യും. ഇനി സൂര്യനിൽ നിന്ന് ഭൂമിയുടെ അകലം കൂടിയാലും കുറഞ്ഞാലും അത് ഭൂമിയിലെ ജീവനെ ബാധിക്കും. ചന്ദ്രൻ ഭൂമിയോട് കുറച്ച് കൂടെ… Continue reading Rationalism യുക്തിവാദം