Bioluminescence അല്ലെങ്കിൽ ജൈവദീപ്തി എന്നു പറയുന്നത് പ്രകൃതിയിലെ മനോഹരമായ ഒരു പ്രതിഭാസമാണ്. ‘ലുസിഫെറിൻ’ അല്ലെങ്കിൽ ‘ഫോട്ടോപ്രോടീൻ’ എന്നറിയപ്പെടുന്ന പ്രോടീൻ സംയുക്തങ്ങൾ ‘ലൂസിഫറസ്’ എന്ന രാസാഗ്നിയും ഓക്സിജനുമായി പ്രവർത്തിക്കുമ്പോൾ പുറത്തുവിടുന്ന പ്രകാശോർജ്ജമാണ് ജൈവദീപ്തിക്കു കാരണമാകുന്നത്. ചിലയിനം ഷട്പദങ്ങൾ, ജെല്ലിഫിഷുകൾ, ഫങ്കസ്സുകൾ, സ്ക്വിഡുകൾ, ബാക്റ്റീരിയകൾ, ആഴക്കടലിലെ മത്സ്യങ്ങൾ തുടങ്ങി പല വ്യത്യസ്ത മേഖലയിലെ ജീവിവർഗ്ഗങ്ങളിൽ ജൈവദീപ്തി കണ്ടെത്തിയിട്ടുണ്ട്. ജീവികളിൽ ജൈവദീപ്തി ഉപയോഗം പലതാണ്. ഇണയെ ആകർഷിക്കാനും ഇരയെ ആകർഷിക്കാനും ആശയവിനിമയത്തിനും പ്രതിരോധത്തിനുമെല്ലാം ഇതുപയോഗിച്ചു കണ്ടുവരുന്നു. ഏറ്റവും സാധാരണയായി നമുക്ക് പരിചയം… Continue reading തിളങ്ങുന്ന പ്രകൃതി | BIOLUMINESCENCE