GETSULTANIFIED
0
loading...

മനുഷ്യനോട് ചേരുമോ പന്നിയുടെ അവയവങ്ങൾ?? അറിയേണ്ടതെല്ലാം | Xenotransplantation

ഇന്ന് വൈദ്യശാസ്ത്രത്തിൽ വളരെ അധികം ഗവേഷണം നടക്കുന്നതും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതുമായ ഒരു മേഖലയാണ് സെനോട്രാൻസ്പ്ലാന്റേഷൻ (Xenotransplantation)

എന്താണ് Xenotransplantation?

ലളിതമായി പറഞ്ഞാൽ മനുഷ്യേതര ജീവികളിൽനിന്നും ആവശ്യമായ അവയവങ്ങൾ മനുഷ്യരിലേക്ക് വച്ചുപിടിപ്പിക്കുന്ന പ്രക്രിയ. അന്യം, അപരിചിതം എന്നൊക്കെ അർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് "Xeno" എന്ന വാക്ക് എടുത്തിട്ടുള്ളത്. അവയവമാറ്റങ്ങൾ പലതരത്തിൽ ഉണ്ട്. "Transplantation" അല്ലെങ്കിൽ "Graft" എന്നും ഇതിനു പറയും. Autograft, Isograft, Allograft, Xenograft എന്നിവയാണ് അവ.

Autograft
സ്വന്തം ശരീരത്തിൽ നിന്നു തന്നെ മറ്റു ഭാഗങ്ങളിലേക്ക് അവയവമാറ്റം നടത്തുന്നതിനെ ആണ് Autograft എന്നു പറയുന്നത്. സ്വന്തം ശരീരത്തിന്റെ ഭാഗമായതിനാൽ Reject Risk (അവയവത്തെ ശരീരം തിരസ്കരിക്കുക) ഉണ്ടാകില്ല. ജനിതകപരമായതും, രക്തം കോശ ഘടന എല്ലാം ഒന്നായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതും. തൊലി മാറ്റിവെക്കുക എന്നത് ഇതിനു ഉദാഹരണമാണ് .

Isograft
എന്നാൽ സരൂപ ഇരട്ടകളായ (Identical Twins) ആളുകൾ തമ്മിൽ ഉള്ള അവയവമാറ്റമാണ്. ജനിതജകപരമായി വളരെ സാമ്യമുള്ളതിനാൽ Rejection Risk ഇവിടെ താരതമ്യേന കുറവാണ്.

Allograft
ജനിതകപരമായി ബന്ധമില്ലാത്ത മനുഷ്യനില്നിന്നു അവയവം സ്വീകരിക്കുന്നതിനെയാണ് കുറിക്കുന്നതിനെയാണ് Allograft എന്ന് പറയുന്നത്. ഇതിൽ Rejection Risk ഒരുപാടുണ്ട്.

Xenograft
നേരത്തെ സൂചിപ്പിച്ചപോലെ മനുഷ്യേതരമായ മറ്റൊരു സ്പീഷിസിൽ നിന്നുള്ള ജീവിയിൽ നിന്നും അവയവം എടുക്കുന്നു. കുരങ്ങ്, പന്നി എന്നീ ജീവികളെ ഇതിനായി ഉപയോഗിക്കാറുണ്ട്. Hyper Acute Rejection Risk ഉണ്ടാകാനുള്ള സാധ്യതയുള്ള ഈ Grafting -ൽ ഇന്ന് ലോകശ്രദ്ധയാകർഷിക്കുന്ന ഒരു പരീക്ഷണമാണ് ഈ കുറിപ്പിന് പ്രചോദനം. 2021 ഒക്ടോബറിൽ അമേരിക്കയിലെ വാഷിങ്ടണ്ണിൽ , മസ്തിഷ്ക മരണം നടന്ന ഒരു വ്യക്തിയിൽ പന്നിയുടെ വൃക്ക മാറ്റിവെക്കുകയും അതു പ്രവർത്തിക്കുകകയും ചെയ്യുന്നു എന്നതായിരുന്നു.

മനുഷ്യനിൽ കാണാത്ത അവയവമാറ്റത്തെ പ്രതികൂലമായി ബാധിക്കുന്ന Galactose-alpha-1,3-galactose എന്ന പഞ്ചസാരയെ ജനിതക മാറ്റം വരുത്തി ആണ് പരീക്ഷണം നടത്തിയത്. 1984-ൽ ഹൃദയത്തിനു പ്രശ്നമായി ജനിച്ച "Baby Fae" എന്നറിയപ്പെടുന്ന "Stephanie Fae Beauclair" (October 14, 1984 – November 15, 1984) കുഞ്ഞിൽ ബബൂണ്‌ കുരങ്ങിന്റെ ഹൃദയം മാറ്റിവെക്കുകയും 21 ദിവസത്തോളം ആ കുഞ്ഞു ജീവിക്കുകയും ചെയ്തിരുന്നു. ഇതു പോലെ ശ്രദ്ധേയമായ ഒരു പരീക്ഷണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പന്നിയുടെ ഹൃദയ വാൽവ്കൾ മുന്നേയും ഉപയോഗിച്ചിട്ടുണ്ടായിരുന്നു.

എഴുത്ത്
അഖിലാണ്ഡബ്രഹ്മം
©Beyporesultan.com

Please check the Disclaimer before using www.beyporesultan.com
The content displayed on the website is the intellectual property of www.beyporesultan.com. You may not reuse, republish, or make YouTube/Facebook videos on the content without our consent.  All information posted is merely for educational and informational purposes. While the information on this website has been verified to the best of our abilities, We cannot guarantee that there are no mistakes or errors. We reserve the right to change this policy at a given time, of which you will be updated. If you want to make sure that you are up to date with the latest changes, we advise you to frequently visit our website. 
VIEW
Close