Bioluminescence അല്ലെങ്കിൽ ജൈവദീപ്തി എന്നു പറയുന്നത് പ്രകൃതിയിലെ മനോഹരമായ ഒരു പ്രതിഭാസമാണ്. 'ലുസിഫെറിൻ' അല്ലെങ്കിൽ 'ഫോട്ടോപ്രോടീൻ' എന്നറിയപ്പെടുന്ന പ്രോടീൻ സംയുക്തങ്ങൾ 'ലൂസിഫറസ്' എന്ന രാസാഗ്നിയും ഓക്സിജനുമായി പ്രവർത്തിക്കുമ്പോൾ പുറത്തുവിടുന്ന പ്രകാശോർജ്ജമാണ് ജൈവദീപ്തിക്കു കാരണമാകുന്നത്.
ചിലയിനം ഷട്പദങ്ങൾ, ജെല്ലിഫിഷുകൾ, ഫങ്കസ്സുകൾ, സ്ക്വിഡുകൾ, ബാക്റ്റീരിയകൾ, ആഴക്കടലിലെ മത്സ്യങ്ങൾ തുടങ്ങി പല വ്യത്യസ്ത മേഖലയിലെ ജീവിവർഗ്ഗങ്ങളിൽ ജൈവദീപ്തി കണ്ടെത്തിയിട്ടുണ്ട്. ജീവികളിൽ ജൈവദീപ്തി ഉപയോഗം പലതാണ്. ഇണയെ ആകർഷിക്കാനും ഇരയെ ആകർഷിക്കാനും ആശയവിനിമയത്തിനും പ്രതിരോധത്തിനുമെല്ലാം ഇതുപയോഗിച്ചു കണ്ടുവരുന്നു.
ഏറ്റവും സാധാരണയായി നമുക്ക് പരിചയം ഉള്ള മിന്നാമിനുങ്ങുകൾ ഇത്തരം ജൈവദീപ്തി ഉണ്ടാക്കുന്ന ജീവികൾ ആണ്. സ്വന്തം ശരീരത്തിൽ ജൈവദീപ്തിയുണ്ടാക്കുന്നതുപോലെ മറ്റുജീവികളുടെ സഹായത്താൽ ജൈവദീപ്തി ഉപയോഗപ്പെടുതുന്ന ജീവികളുമുണ്ട്. അതിനൊരു ഉദാഹരണമാണ് ആഴക്കടൽ മത്സ്യങ്ങളായ അംഗളർ മീനുകൾ (Angler fish). അവയുടെ തലയുടെ മുൻഭാഗത്തുള്ള ആന്റിന പോലുള്ള ഭാഗത്തിന്റെ അറ്റത്ത് ജൈവദീപ്തി ഉത്പാദിപ്പിക്കുന്ന 'Photobacterium Phosphoreum ബാക്ടീരിയകളുണ്ട്. ഇവ ഉണ്ടാക്കുന്ന വെളിച്ചത്തിൽ ആകൃഷ്ടരായ ജീവികൾ അടുത്തു വരുമ്പോൾ അവയെ അംഗളർ മീനുകൾ ഭക്ഷിക്കുന്നു.
തടാകങ്ങളിലും കടലിലും ഒക്കെ കാണുന്ന 'Sea Fire' അല്ലെങ്കിൽ കവര് എന്നറിയപ്പെടുന്ന പ്രതിഭാസവും ജൈവ ദീപതിക്ക് ഉദാഹരണമാണ്. 'Noctiluca Scintillans' എന്ന ഏകകോശ സൂഷ്മ ജീവികളാണ് ഇതിനു കാരണം. ന്യൂസിലാന്റിലെ ഗുഹകളിൽ കാണുന്ന 'Fungus Gnats' എന്ന പ്രാണിയുടെ 'Arachnocampa Luminosa' അല്ലെങ്കിൽ 'Glow worm' എന്നറിയപ്പെടുന്ന ലാർവകളുടെ കൂട്ടം ഇവയെല്ലാം ജൈവദീപ്തിയുടെ മനോഹരമായ ഉദാഹരണമാണ്. പ്രകൃതി ഇത്തരം മനോഹര പ്രതിഭാസങ്ങൾ ധാരാളം കരുതിവെച്ചിട്ടുണ്ട്.
Bioluminescence | Angler fish | Photobacterium Phosphoreum Bacteria | Sea Fire | Noctiluca Scintillans | Fungus Gnats | Arachnocampa Luminosa
എഴുത്ത്
അഖിലാണ്ഡബ്രഹ്മം
©Beyporesultan.com
Please check the Disclaimer before using www.beyporesultan.com
The content displayed on the website is the intellectual property of www.beyporesultan.com. You may not reuse, republish, or make YouTube/Facebook videos on the content without our consent. All information posted is merely for educational and informational purposes. While the information on this website has been verified to the best of our abilities, We cannot guarantee that there are no mistakes or errors. We reserve the right to change this policy at a given time, of which you will be updated. If you want to make sure that you are up to date with the latest changes, we advise you to frequently visit our website