GETSULTANIFIED
0
loading...

നെബുല എന്ന നക്ഷത്രത്തറവാട് | NEBULA

ഭൂരിപക്ഷം പുതിയ നക്ഷത്രങ്ങളും ഉണ്ടാകുന്ന വാതക, ധൂളീ പടലങ്ങളും പ്ലാസ്മയും അടങ്ങിയ മേഘ പടലമാണ് നെബുലകൾ. നെബുലയിൽ ഉള്ള ഹൈഡ്രജൻ, ഹീലിയം പോലെയുള്ള വാതകങ്ങളും മറ്റു വസ്തുക്കളും ഗുരുത്വാകർഷണത്തിന്റെ ഫലമായി ഒന്നിച്ചുകൂടുകയും ഇതിന്റെ കേന്ദ്രത്തിൽ ഉണ്ടാകുന്ന മർദ്ദത്തിൽ അവിടെയുണ്ടാകുന്ന ഉയർന്ന താപനില കാരണം ഹൈഡ്രജൻ ഫ്യുഷൻ നടക്കുകയും നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു.

അതുപോലെ ഭീമൻ നക്ഷത്രങ്ങളുടെ അവസാനങ്ങളിൽ സംഭവിച്ചേക്കാവുന്ന സൂപ്പർനോവ വിസ്ഫോടനം നെബുലകളുടെ രൂപീകരണത്തിനും കാരണമാകുന്നു. നൂറിലധികം പ്രകാശവർഷങ്ങൾ വിസ്തൃതിയുള്ളതാണ് നെബുലകൾ എന്നാലും ഭൂരിഭാഗവും വാതകം ആയതിനാൽ സാന്ദ്രത വളരെ കുറവാണ്. പലതരം നെബുലകൾ പ്രപഞ്ചത്തിലുണ്ട്. ഡാർക്ക് നെബുല, പ്ലാനെറ്ററി നെബുല, പ്രോട്ടോപ്ലേനെറ്ററി നെബുല, എമിഷൻ നെബുല എന്നിങ്ങനെ.

കൃതിമോപഗ്രഹങ്ങൾ പലതരത്തിൽ ഉള്ള നെബുല ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഹോർസ് ഹെഡ് നെബുല, ഈഗിൾ നെബുലയുടെ ഭാഗമായ ക്രിയേഷൻ ഓഫ് പില്ലർസ്, ക്രാബ് നെബുല, ക്യാറ്റ് ഐ നെബുല എന്നിവയൊക്കെ നെബുലകളുടെ വളരെ പ്രശസ്തമായ ചിത്രങ്ങൾ ആണ്. പ്രപഞ്ചത്തിലെ ഭംഗിയും കൗതുകമുണർത്തുന്നതുമായ വസ്തുക്കളിൽ ഒന്നാണ് നെബുലകൾ. അവയെ കാണാനും അറിയാനും നമുക്കിന്ന് സാധിച്ചത് വളർന്നു വരുന്ന ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തിലൂടെയാണ്.

Nebula | Crab Nebula | Cat Eye Nebula | Creation of Pillars | Eagle Nebula | Horsehead Nebula | Dark Nebula | Planetary Nebula

എഴുത്ത്
അഖിലാണ്ഡബ്രഹ്മം
©Beyporesultan.com

Please check the Disclaimer before using www.beyporesultan.com
The content displayed on the website is the intellectual property of www.beyporesultan.com. You may not reuse, republish, or make YouTube/Facebook videos on the content without our consent.  All information posted is merely for educational and informational purposes. While the information on this website has been verified to the best of our abilities, We cannot guarantee that there are no mistakes or errors. We reserve the right to change this policy at a given time, of which you will be updated. If you want to make sure that you are up to date with the latest changes, we advise you to frequently visit our website. 
VIEW
Close